mm
.

മലപ്പുറം: ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി മഅ്ദിൻ അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പ് നാളെ സ്വലാത്ത് നഗറിലെ എഡ്യൂപാർക്കിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. സ്വകാര്യ ഹജ്ജ്, ഉംറ ഉദ്ദേശിക്കുന്നവർക്കും പങ്കെടുക്കാം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിയും കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയും ക്ലാസെടുക്കും. സൗജന്യ ഹജ്ജ് കിറ്റ് ക്യാമ്പിൽ വിതരണം ചെയ്യും. ഷോർട്ട് സർക്യൂട്ട് ടിവിയടക്കം വിപുലമായ ഒരുക്കങ്ങൾ ക്യാമ്പിനായി ഒരുക്കിയിട്ടുണ്ട്. സ്വലാത്ത് നഗർ, ആലത്തൂർ പടി എന്നിവിടങ്ങളിൽ നിന്നും ഹജ്ജ് ക്യാമ്പ് നഗരിയിലേക്ക് വാഹന സൗകര്യമുണ്ടാവും. വൈകിട്ട് മൂന്നിന് പ്രത്യേക പ്രാർത്ഥനയ്ക്ക് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വമേകും. രജിസ്‌ട്രേഷൻ, ഹജ്ജ് ഗൈഡ്, സർക്കാർ അറിയിപ്പുകൾ തുടങ്ങിയവ www.hajcamp.com വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ 8129910327.