മലപ്പുറം: കേരള വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിക്ക് യൂത്ത് വിംഗ് സംസ്ഥാന സമ്മേളനത്തിൽ ഏറ്റവും കൂടുതൽ മെമ്പർമാരെ പങ്കെടുപ്പിച്ചതിന് മികച്ച പ്രവർത്തനത്തിനുമായുള്ള പുരസ്കാരം ടി .നസറുദ്ദീനിൽ നിന്ന് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയിൽ ഏറ്റുവാങ്ങി.ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന നേതാക്കളായ ദേവസ്യ മേച്ചേരി, ഹമീദ് ത്യശൂർ, സേതുമാധവൻ, പി.കുഞ്ഞു മുഹമ്മദ്, നൗഷാദ് കളപ്പാടൻ, വിജയൻ മായപ്പ, നിസാർ കോട്ടക്കൽ , നൗഫൽ എടക്കര, ബൈനേഷ് എടപ്പാൾ, ഗഫാർ മലപ്പുറം, ടി.കെ. റഷീദലി , മുനീർകോട്ടക്കൽ, മമ്മദ് മേലാറ്റൂർ, മുജീബ് രാജധാനി, ജമീല ഇസ്സുദ്ദീൻ, ലിസി, ഹഫ്‌സത്ത് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.