ganja
യൂനസ്

നിലമ്പൂർ: തിരഞ്ഞെടുപ്പ് സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ 1.250 കിലോഗ്രാം കഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടു വരുന്നതിനിടെ യുവാവിനെ അറസ്റ്റ് ചെയ്തു. മമ്പാട് ബീമ്പുങ്ങൽ മധുരക്കറിയൻ യൂനുസ് (35) ആണ് അറസ്റ്റിലായത്.
ചുങ്കത്തറ, മുണ്ട ഭാഗങ്ങളിൽ യുവാക്കൾക്ക് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്ന പ്രതിയെപ്പറ്റി നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പ്രതിക്ക് കഞ്ചാവ് ലഭിച്ച ഉറവിടം അന്വേഷിക്കുന്നുണ്ട്.

എക്‌സൈസ് ഇൻസ്‌പെക്ടർ എസ് മനോജ് കുമാർ , പ്രിവന്റീവ് ഓഫീസർ റെജി തോമസ്, പി. സുധാകരൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.കെ. റംസുദ്ദീൻ, ജി. അഭിലാഷ്, സി.വി. റിജു , വി. സുഭാഷ് , വനിത സി.ഇ.ഒ ഏഞ്ചലിൻ ചാക്കോ എന്നിവരാണ് പരിശോധന നടത്തിയത്. വടകര സ്‌പെഷൽ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.