maoist
പോത്തുകല്ല് പൊലീസ് സ്റ്റേഷൻ

എടക്കര: മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശമായ പോത്തുകല്ല് പൊലീസ് സ്റ്റേഷന് മതിയായ സുരക്ഷാ സൗകര്യങ്ങളൊരുക്കണമെന്ന് ആവശ്യമുയരുന്നു. മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് എടക്കര, വഴിക്കടവ്, പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും പോത്തുകല്ല് പൊലീസ് സ്റ്റേഷന്റെ സുരക്ഷയുടെ കാര്യം പിറകോട്ടാണ്. ടൗണിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷൻ കുനിപ്പാല വനം അതിർത്തിയോടു ചേർന്നാണ് കിടക്കുന്നത്. സ്റ്റേഷൻ പരിധിയിൽ പല തവണ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടെങ്കിലും എടക്കര, വഴിക്കടവ് പൊലീസ്‌ സ്റ്റേഷനുകൾക്കു നൽകിയിട്ടുള്ള സുരക്ഷ പോത്തുകല്ല് സ്റ്റേഷനിൽ ലഭ്യമല്ല. ഭീഷണിയുള്ള സ്റ്റേഷനുകളിൽ ചുറ്റുമതിലിന് മുകളിയായി പത്തടി ഉയരത്തിൽ സുരക്ഷാവേലികൾ തയ്യാറാക്കിയിട്ടുണ്ട്. പോത്തുകല്ല് പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം നിർമ്മിക്കാൻ പുതിയ ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ വ്യക്തി 20സെന്റ് സ്ഥലം സൗജന്യ മായി നൽകിയിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കാൻ നടപടിയായിട്ടില്ല.