sndp
എസ്.എൻ.ഡി.പി യോഗം ബി.പി അങ്ങാടി ശാഖയുടെ 17-ാമത് വാർഷികവും വനിതാ സംഘം 15ാമത് വാർഷികവും നടന്നപ്പോൾ

തിരൂർ: എസ്.എൻ.ഡി.പി യോഗം ബി.പി അങ്ങാടി ശാഖയുടെ 17-ാമത് വാർഷികവും വനിതാ സംഘം 15ാമത് വാർഷികവും സംയുക്തമായി പൂക്കൈത മാസ്റ്റർ അർജുൻ നഗറിൽ നടന്നു. തിരൂർ യൂണിയൻ ഡയറക്ടർ കുറ്റിയിൽ ശിവദാസ് യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ചെറിയമുണ്ടത്ത് ഷാബു അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ, കെ.വാസു, കെ.പ്രദീപ്കുമാർ, വനിതാസംഘം പ്രസിഡന്റ് പ്രസന്ന അയ്യപ്പൻ, രമണി ഭാസ്‌കരൻ ,വനിതാ സംഘം സെക്രട്ടറി ഒ.കെ.സരോജം, ടി.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. യോഗത്തോടനുബന്ധിച്ച് ജീവിതശൈലീ രോഗങ്ങളെ സംബന്ധിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ ഫസൽ ക്ലാസെടുത്തു.