പൊന്നാനി: കേരള വ്യാപാരി വ്യവസായി സമിതിയും അക്ബർ ട്രാവൽസ് ഒഫ് ഇന്ത്യയും സംയുക്തമായി പൊന്നാനിയിൽ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന് തുടക്കം. നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നിശ്ചിത തുകയ്ക്ക് വാങ്ങുന്ന സാധനങ്ങൾക്ക് സൗജന്യ കൂപ്പൺ വിതരണം ചെയ്യും. ഡിസംബർ 31 വരെയാണ് വ്യാപാരോത്സവം.
എല്ലാമാസവും നറുക്കെടുപ്പുണ്ടാകും. മെഗാ നറുക്കെടുപ്പിൽ കാർ, ബുള്ളറ്റ്, എൽ.സി.ഡി ടിവി എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനമായി നൽകും. വ്യാപാര സ്ഥാപനങ്ങൾക്കും സമ്മാനമുണ്ട്.
പോപ്പീസ് എം.ഡി ഷാജു തോമസ് ഉദ്ഘാടനം ചെയ്തു. കൂപ്പൺ വിതരണോദ്ഘാടനം പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. യു.കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകർ എ.പി.കെ നസറുവിനെ ചടങ്ങിൽ ആദരിച്ചു. ആദ്യ കൂപ്പൺ അബ്ദുള്ളക്കുട്ടി ലൗലി ഏറ്റുവാങ്ങി. പി.വി അയ്യൂബ്, ടി.പി. ഉമ്മർ, പുരുഷോത്തമൻ, കെ.വി. ഇസ്മായിൽ ബഷീർ, സജേഷ് കുമാർ, രാജഗോപാൽ, സാലിഹ് ഡീലക്‌സ്, സെൻസിലാൽ ഊപ്പാല, അഷറഫ് ലിയാന, എ.കെ അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മെഹഫിൽ സന്ധ്യ അരങ്ങേറി.