മലപ്പുറം: ജില്ലാ ഇ ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വൈ.എഫ്.സി മമ്പാട് ജേതാക്കളായി. പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസിൽ നടന്ന ഫൈനൽ മത്സരത്തിൽ സഡൻ ഡെത്ത് ഷൂട്ടൗട്ടിൽ ആർ.ആർ.സി തിരൂരിനെയാണ് തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ടീമുകൾ ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു. നേരത്തെ ഐ എസ് എസ് എച്ച്.എസ്.എസ് അഡ്മിനിസ്ട്രേറ്റർ സി. മുഹമ്മദ് ഷെരീഫ് കളിക്കാരുമായി പരിചയപ്പെട്ടു. ഡി.എഫ്.എ സെക്രട്ടറി സുരേന്ദ്രൻ മങ്കട, കെ എഫ് എ ട്രഷറർ പ്രൊഫ. പി അഷറഫ്, കെ. കുഞ്ഞാലൻ കുട്ടി, എം. മുനീർ, എം .അസീസ്, മാനു മമ്പാട് എന്നിവർ പ്രസംഗിച്ചു.