ff
.

പെരിന്തൽമണ്ണ: ഉരുൾപൊട്ടൽ പ്രദേശമായ മണ്ണാർമലയിൽ ക്വാറി ക്രഷർ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രദേശത്തെ സ്ത്രീകൾ നിർദ്ദിഷ്ട ക്വാറി പ്രദേശത്ത് സത്യഗ്രഹം നടത്തി. ഏപ്രിൽ ഒന്നിന് ആരംഭിച്ച സത്യഗ്രഹം വീട്ടമ്മമാരുടെ ആവശ്യപ്രകാരം സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിക്കുകയായിരുന്നു. ക്വാറി വരാനുള്ള നീക്കത്തെ ഏത് വിധേനയും എതിർക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റഫീഖ ബഷീർ, സത്യാഗ്രഹ ക്യാപ്ടൻ സി.പി.സൈനബ, സുമയ്യ കോഴിശ്ശീരി, സി.പി.ജമീല അബ്ദുള്ള, പള്ളിപ്പാറ ജമീല, പള്ളിപ്പാറ താഹിറ എന്നിവർ പ്രസംഗിച്ചു.