മഞ്ചേരി: തൃക്കലങ്ങോട് മാനവേദൻ യു.പി സ്‌കൂൾ സ്ഥാപകനായ കുറ്റിക്കാട്ട് വിക്കരൻ ഉണ്ണി വെള്ളോടിയുടേയും പൊറ്റെക്കാട്ട് ലക്ഷ്മി അമ്മയുടേയും മകളും മാനവേദൻ സ്‌കൂൾ മുൻ മാനേജരുമായ മേലാക്കം സഹൃദയനഗർ മിഥില വീട്ടിൽ രുഗ്മിണി അമ്മ (85) നിര്യാതയായി. മക്കൾ: ജയശ്രി, ജയരാജ് (കെ.എസ്.ആർ.ടി.സി), പ്രസാദ് (ഖത്തർ). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. ബോർഡ് മെമ്പർ, കെ.എസ്.ഇ.ബി), ജ്യോതി (ടീച്ചർ, മാനവേദൻ സ്‌കൂൾ, തൃക്കലങ്ങോട്), വീണ (ടീച്ചർ, ഖത്തർ).