fff
.

മലപ്പുറം: എന്റെ വോട്ട് എന്റെ അഭിമാനം എന്ന സന്ദേശത്തിലൂന്നി ജില്ലാ ഭരണകൂടത്തിന്റെയും പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെയും സഹകരണത്തോടെ ജെ.സി.ഐ മലപ്പുറവും ട്രാക്ക് ആന്റ് ട്രെയിൽ മലപ്പുറവും സംയുക്തമായി വോട്ടർ ബോധവത്കരണ സൈക്കിൾ റാലി നാളെ രാവിലെ ഏഴിന് മലപ്പുറത്ത് നടക്കും. ഫ്‌ളാഗ് ഓഫ് ജില്ല കളക്ടർ അമിത് മീണ നിർവഹിക്കും.പൊലീസ് സേനാംഗങ്ങളും മലപ്പുറത്തെ പ്രമുഖ സൈക്കിൾ റൈഡേഴ്‌സ് ക്ലബ് അംഗങ്ങളും അണിനിരക്കും. വാർത്താസമ്മേളനത്തിൽ ജെ.സി.ഐ മലപ്പുറം പ്രസിഡന്റ് സക്കീർ മച്ചിങ്ങൽ, ട്രാക്ക് ആന്റ് ട്രെയിൽ മാനേജിംഗ് ഡയറക്ടർ എം.എ നൗഫൽ, ജെ.സി.ഐ മുൻ പ്രസിഡന്റ് മുഹമ്മദ് സുബീഷ്, ഷാഫി കോഡൂർ, ഇസ്ഹാഖ് ഹാജി ആനക്കയം എന്നിവർ പങ്കെടുത്തു.