vote
.

നിലമ്പൂർ: പോളിംഗ് ഉദ്യോഗസ്ഥർക്കായുളള രണ്ടാംഘട്ട പരിശീലന പരിപാടികളുടെ ഭാഗമായി ഐ.ജി.എം. എം.ആർ സ്‌കൂളിൽ നടക്കുന്ന പരിശീലന ക്ലാസുകൾ ജില്ലാ കളക്ടർ അമിത് മീണ സന്ദർശിച്ചു. നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിലേക്കുളള ഉദ്യോഗസ്ഥർക്കാണ് ഇവിടെ പരിശീലനം നടത്തുന്നത്. മുഴുവൻ ക്ലാസുകളിലും ജില്ലാ കളക്ടർ നേരിട്ടെത്തി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. വരണാധികാരികളല്ല പകരം ഉദ്യോഗസ്ഥരാണ് ബൂത്ത് നിയന്ത്രിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വയനാട് നിയോജക മണ്ഡലത്തിൽ 20 സ്ഥാനാർത്ഥികളുളളതിനാൽ ഓരോ ബൂത്തിലും രണ്ട് ബാലറ്റ് യൂണിറ്റുകൾ ഉപയോഗിക്കേണ്ടതുണ്ടെന്നും ബൂത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കൂടുതൽ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.