നിലമ്പൂർ: കാൽനടക്കാർക്ക് ചതിക്കുഴിയൊരുക്കി നിലമ്പൂർ ജില്ല ആശുപത്രി റോഡിലെ ഫുട്പാത്ത്. അഴുക്കുചാലിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് പാകി നിർമ്മിച്ച നടപ്പാതയിലെ രണ്ട് സ്‌ളാബുകളാണ് താഴേക്ക് വീണത്. ജില്ല ആശുപത്രിയിലേക്കും വിവിധ ഡോക്ടർമാരുടെ അടുത്തേക്കുമായി നിരവധി രോഗികളടക്കമുളളവരാണ് ഈ വഴി ഉപയോഗിക്കുന്നത്. കാൽനടക്കാർക്ക് മാത്രമായി ഈ ഭാഗം വേർതിരിച്ചതാണ്. വാഹനഗതാഗതം സുഗമമാക്കാനും ഇത് സൗകര്യപ്രദമായിരുന്നു. എന്നാൽ സ്‌ളാബുകൾ തകർന്നതോടെ ആളുകൾക്ക് റോഡിലൂടെ ഇറങ്ങി നടക്കേണ്ടതായി വരുന്നുണ്ട്. ഇത് അപകടങ്ങൾ വരുത്തിവച്ചേക്കാം. . രാത്രിയായാൽ ഈ ഭാഗത്ത് വെളിച്ചക്കുറവുളളതിനാൽ താത്കാലികമായി കയർ കെട്ടി കാൽനട തടസപ്പെടുത്തിയിരിക്കുകയാണ്. ഈ ഭാഗം അപകടക്കെണിയായിട്ട് ഏറെ നാളായെങ്കിലും അധികൃതർ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.