hh
.

ഏപ്രിൽ 23ന് വേതനത്തോടെയുള്ള അവധി
മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 23 ന് സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ, ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയുള്ള അവധിയായിരിക്കും. ദിവസ വേതനക്കാർക്കും കാഷ്വൽ തൊഴിലാളികൾക്കും അവധി ബാധകമാണ്.

സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു
തിരൂരങ്ങാടി : ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2018-20 വർഷത്തിൽ ഉണ്ടാകാനിടയുള്ള തൊഴിൽ അവസരങ്ങളിലേക്ക് ഡ്രൈവർ (എൽ.എം.വി) ബാഡ്ജ് ഇല്ലാത്തവരെകൂടി ഉൾപ്പെടുത്തിയുള്ള താൽക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു. പരാതികൾ ഏപ്രിൽ 30നകം നൽകണം.

റോഡ് ഗതാഗതം തടസ്സപ്പെടും മലപ്പുറം: തിരൂർ-എറ്റിരിക്കടവ്-പറവണ്ണ റോഡിൽ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 12 മുതൽ പ്രവൃത്തി തീരുംവരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചമ്മൽ റോഡ്(സൗത്ത് അന്നാര സാവിത്രി റോഡ്) വഴിയോ നാഷനൽ ബാവഹാജി റോഡ്(നോർത്ത് അന്നാര)വഴിയോ പച്ചാട്ടിരി-പരിയാപുരം-ബി.പി അങ്ങാടി റോഡ് വഴിയോ തിരിഞ്ഞ് പോകണം. സൗജന്യപരിശീലനം മലപ്പുറം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റോളർ സ്‌കേറ്റിങ് സ്പീഡ്, റോളർ ഹോക്കി വിഭാഗങ്ങളിൽ ഏപ്രിൽ 16 മുതൽ ഏഴു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ: 9895393930 .