fff
.

മലപ്പുറം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സൂര്യാഘാത സാദ്ധത കൂടുതൽ വളരെ കൂടും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മോഡൽ ഭൂപടങ്ങളിലെ സൂചനകൾ പ്രകാരം 14 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ചൂട് വർദ്ധിച്ചേക്കും. ഈ പശ്ചാത്തലത്തിൽ വരുന്ന രണ്ടു ദിവസങ്ങളിൽ പകൽ 11 മുതൽ മൂന്നു വരെ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യണം. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

തൊഴിൽ സമയം പുനഃക്രമീകരണം -പാലിച്ചില്ലെങ്കിൽ കർശന നടപടി

മലപ്പുറം: ജില്ലയിൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം ക്രമീകരിച്ചുള്ള ലേബർ കമ്മിഷണറുടെ ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. രഘുനാഥ് അറിയിച്ചു. 11 മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിൽ ജോലിയിൽ നിന്ന് മാറി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടും ആ സമയങ്ങളിൽ ജോലിയെടുപ്പിക്കുന്ന തൊഴിൽദാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഹോട്ടലുകളിലെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെയും ജോലി ചെയ്യുന്ന സെക്യൂരിറ്റിമാർക്ക് തണൽ, ഇരിപ്പിടം തുടങ്ങിയവ ഒരുക്കാൻ അതത് സ്ഥാപനങ്ങൾ ശ്രദ്ധ ചെലുത്തണമെന്നും ലേബർ ഓഫീസർ ആവശ്യപ്പെട്ടു. സൂര്യാഘാതവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങളിൽ പൊതുജനങ്ങൾ സ്വയം ബോധവാൻമാരാകണമെന്നും ലേബർ ഓഫീസർ പറഞ്ഞു.