jj
.

നിലമ്പൂർ: പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിലെ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വിവിധ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരവുമായ രീതിയിൽ വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന ക്വാട്ടേഴ്‌സുകൾ കണ്ടെത്തി. മലിനജലവും മറ്റ് മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌ക്കരിക്കാതെ പകർച്ചവ്യാധികൾക്ക് കാരണമായി കണ്ടെത്തിയ സാഹചര്യത്തിൽ മൂന്ന് ലീഗൽ നോട്ടീസുകൾ നൽകി. 4000 രൂപ സ്‌പോട്ട് ഫൈൻ ചുമത്തി.
നോട്ടീസിലെ നിർദ്ദേശങ്ങൾ പാലിക്കാതെ ക്വാർട്ടേഴ്‌സുകൾ പ്രവർത്തിക്കുന്ന പക്ഷം ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.ഗണേശൻ മുന്നറിയിപ്പ് നൽകി.