llll
.

ചുങ്കത്തറ :ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ ആന്റ് കോൺട്രാക്‌ടേഴ്‌സ് ഏകോപന സമിതി ചുങ്കത്തറ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുങ്കത്തറ പഞ്ചായത്ത് പള്ളിക്കുത്തിൽ താമസിക്കുന്ന കൽപറമ്പിൽ ചിന്നന്റെ വീട് സൗജന്യമായി വൈദ്യുതീകരിച്ചു.
വീടിന് സമീപം ഇലക്ട്രിക്ക് പോസ്റ്റ് ഉണ്ടായിട്ടും സാമ്പത്തിക പരാധീനത മൂലവും ഹൃദയസംബന്ധമായ അസുഖം മൂലവും ഇരുട്ടിൽ വസിച്ചിരുന്ന ചിന്നനും കുടുംബത്തിനും വയറിംഗ് തൊഴിലാളികൾ വിഷുക്കൈനീട്ടമായി വെളിച്ചം നൽകി.
സ്വിച്ച് ഓൺ കർമ്മം ചുങ്കത്തറ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ഇ. അശോക് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മിനി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചുങ്കത്തറ യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ജി. ബിജുമോൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഷ്‌റഫ് ചുങ്കത്തറ, സത്യൻ, രാജൻ, സംഘടനാ ഡിവിഷൻ പ്രസിഡന്റ് പി. സീമാമു, ഡിവിഷൻ സെക്രട്ടറി കെ ജി. സന്തോഷ്, യുണിറ്റ് സെക്രട്ടറി
ഇല്യാസ് എന്നിവർ പ്രസംഗിച്ചു.