ചമ്രവട്ടം: പൊന്നാനിയിലെ ഈശ്വരമംഗലം ചമ്രവട്ടം കടവിലെ പൈതൽ ജാറം ആണ്ടുനേർച്ചയോടനുബന്ധിച്ച് അന്നദാനം നടന്നു. ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു. രാത്രി നടന്ന മതപ്രഭാഷണം കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.കെ.അബ്ദുള്ള മൗലവി അദ്ധ്യക്ഷനായി. മുഹമ്മദ് ഷെഹിർ, അബ്ദുൾമജീദ് ഫൈസി, അബ്ദുൾ വഹാബ് സഖാഫി എന്നിവരും സന്നിഹിതരായിരുന്നു.