നിലമ്പൂർ: വീട്ടിക്കുത്ത് ഗവ.എൽ.പി സ്‌കൂൾ റിട്ട പ്രധാനാദ്ധ്യാപിക ആശുപത്രിക്കുന്നിലെ താഴെയിൽ എബ്രഹാം മാസ്റ്ററുടെ ഭാര്യ അമ്മിണി ടീച്ചർ (76) നിര്യാതയായി. മക്കൾ: അഡ്വ. ജെയ്സൺ എബ്രഹാം, ജെസി എബ്രഹാം (ഖത്തർ). മരുമക്കൾ: ബ്ലെസ്സി മാത്യു (അദ്ധ്യാപിക, ചുങ്കത്തറ മാർത്തോമ്മ എച്ച്.എസ്.എസ്.), പ്രതാപ് ജോൺ (ഗൾഫ് ടൈംസ് സീനിയർ കറസ്‌പോണ്ടന്റ്, ഖത്തർ). സംസ്‌കാര ശ്രുശ്രൂഷ തിങ്കളാഴ്ച രാവിലെ 10.30 ന് നിലമ്പൂർ മാർത്തോമ്മ സെന്റ് തോമസ് പള്ളിയിൽ.