ggg
.

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ബാലറ്റ് പേപ്പറുകളുടെ വിതരണം ഇന്ന് നടക്കും. വോട്ടിംഗ് മെഷീനിൽ പതിക്കേണ്ട ബാലറ്റുകൾ, ടെൻഡർ ബാലറ്റ്, പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ എന്നിവയാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. വോട്ടിംഗ് മെഷീനിൽ പതിക്കാനായി മലപ്പുറം മണ്ഡലത്തിലേക്ക് 1590 ഉം പൊന്നാനിയിലേക്ക് 1520ഉം ബാലറ്റുകളാണ് എത്തിയിട്ടുള്ളത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്കായി യഥാക്രമം 28700, 27580 ടെൻഡർ ബാലറ്റുകളും വിതരണം ചെയ്യും. 18,000 പോസ്റ്റൽ ബാലറ്റ് പേപ്പറുകളും ജില്ലയിൽ വിതരണത്തിന് തയ്യാറായി. ഇന്ന് വൈകിട്ട് നാലിന് കളക്ടറേറ്റ് സമ്മേളന ഹാളിൽ വച്ചാണ് ഓരോ നിയോജക മണ്ഡലങ്ങളിലെയും എ.ആർ.ഒമാർക്ക് ബാലറ്റുകൾ വിതരണം ചെയ്യുക.