vvv
.

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിലേക്കുള്ള നെറ്റ്‌വർക്കുകൾ തടസപ്പെടുമെന്നതിനാൽ റോഡുകൾ കുഴിക്കുന്നതും ചാലുകൾ കീറുന്നതുമായ പ്രവൃത്തികൾ നിറുത്തി വയ്ക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അമിത് മീണ വിവിധ വകുപ്പുകളോട് നിർദ്ദേശിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ, സ്‌ട്രോംഗ് റൂമുകൾ സജ്ജീകരിച്ച കേന്ദ്രങ്ങൾ, പോളിംഗ് ബൂത്തുകൾ എന്നിവിടങ്ങളിലേക്ക് തടസമില്ലാത്ത നെറ്റ് വർക്ക്, ഫൈബർ ശൃംഖലകൾ ഏർപ്പെടുത്തേണ്ടതിനാലാണ് നിരോധനം. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, കെ.എസ്.ടി.പി, പഞ്ചായത്ത് വകുപ്പുകൾക്കാണ് കളക്ടർ നിർദ്ദേശം നൽകിയത്.