sndp
.

പൊന്നാനി: എസ്.എൻ.ഡി.പി യോഗം പൊന്നാനി സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ അവശതയനുഭവിക്കുന്ന അമ്മമാർക്കും രോഗികൾക്കും പുതുവസ്ത്ര വിതരണവും വിഷുക്കൈനീട്ടവും നൽകി. ചടങ്ങ് യൂണിയൻ പ്രസിഡന്റ് ഡോ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. ഇ.പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് രാമനാഥൻ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എം.വി.ബാലസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. എം.ഉണ്ണിക്കൃഷ്ണൻ, മല്ലിക എന്നിവർ ആശംസാപ്രസംഗം നടത്തി. കരിപ്പോത്ത് പ്രസന്ന, മല്ലിക, രതി, ധന്യ, സുനിത എന്നിവർ കൈനീട്ടവും പുതുവസ്ത്ര വിതരണവും നടത്തി. വൈസ് പ്രസിഡന്റ് പി.ടി.പ്രഭാകരൻ നന്ദി പറഞ്ഞു.