മഞ്ചേരി: ട്രാഫിക് പരിഷ്‌കരണത്തിന്റെ പേരിൽ മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് അടച്ചിട്ട നടപടി ചോദ്യം ചെയ്ത് അഡ്വ.എം.ഉമ്മർ എം.എൽ.എയുടെ നേതൃത്വത്തിൽ കളക്ടറെ കാണും. നഗരസഭ ചെയർപേഴ്‌സൺ വി.എം. സുബൈദ, കൗൺസിലർമാർ, യു.ഡി.എഫ് നേതാക്കൾ എന്നിവർ സംഘത്തിലുണ്ടാകും. അടിയന്തരമായി ബസ് സ്റ്റാൻഡ് അടച്ചിടുന്നതിന് യാതൊരു സാഹചര്യവും ഇല്ലെന്നിരിക്കെ സ്റ്റാൻഡ് അടച്ചിട്ടത് ന്യായീകരിക്കാൻ സാധിക്കില്ലെന്നാണ് യു.ഡി.എഫ് നിലപാട്. കളക്ടറുമായുള്ള ചർച്ചയിൽ സ്റ്റാൻഡ് പ്രവർത്തിക്കുന്നതിന് അനുമതി ലഭിച്ചില്ലെങ്കിൽ സ്റ്റാൻഡ് തുറക്കുന്നത് വരെ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്ന് യു.ഡി.എഫ് മുനിസിപ്പൽ ഭാരവാഹികൾ അറിയിച്ചു.