laser
.

പെരിന്തൽമണ്ണ: കിംസ് അൽശിഫ ആശുപത്രിയിലെ ലേസർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലേസർ സർജറി ക്യാമ്പ് ഏപ്രിൽ 15 മുതൽ 20 വരെ സംഘടിപ്പിക്കുന്നു. പൈൽസ്, ഫിസ്റ്റുല, ഫിഷേർസ്, വെരിക്കോസ് വെയ്ൻ എന്നീ അസുഖമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ചുരുങ്ങിയ ചെലവിൽ ലേസർ സർജറി ചെയ്തു കൊടുക്കുന്നു.

രോഗമുള്ള ഭാഗത്തേക്ക് ലേസർ രശ്മികൾ കടത്തിവിട്ട്

നൂതന സാങ്കേതികവിദ്യയിലൂടെ അതിവിദഗ്ദ്ധമായി ചെയ്യുന്ന ഈ ശസ്ത്രക്രിയ വേദന രഹിതവും മുറിവില്ലാത്തതും രക്തനഷ്ടം, സമയനഷ്ടം, വിശ്രമം എന്നിവ

വളരെ കുറഞ്ഞതും വീണ്ടും അസുഖം വരാൻ സാദ്ധ്യത കുറവുള്ളതുമായ ചികിത്സാരീതിയാണ്. മറ്റു ചികിത്സാ മാർഗ്ഗങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ ഈ ശസ്ത്രക്രിയക്ക് ആശുപത്രി വാസവും ആവശ്യമായി വരുന്നില്ല.

പ്രശസ്ത ലേസർ ചികിത്സാ വിദഗ്ദ്ധൻ ഡോ.ഹബീബ് മുഹമ്മദ് നേതൃത്വം നൽകുന്ന ക്യാമ്പിൽ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം.ഫോൺ: 04933 227 616, 9446 552 567 .