മലപ്പുറം : അടിസ്ഥാന വർഗ്ഗ ജനതയുടെ നവോത്ഥാന നായകനും നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കറെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമൻ പറഞ്ഞു. ദളിത് ലീഗ് ല്ലാ കമ്മിറ്റി നടത്തിയ ഡോ.ബി ആർ അംബേദ്കർ 128ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജാതി വ്യവസ്ഥക്കെതിരെ പോരാടിയ അദ്ദേഹം ദളിതരുടെ ഉന്നമനത്തിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു. ദളിത് വിഭാഗങ്ങൾ കേന്ദ്ര സർക്കാർ ഭരണത്തിൽ കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ വേണ്ടി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് മൂച്ചിക്കൽ അധ്യക്ഷത വഹിച്ചു. ദളിത് ലീഗ് വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി റീന പെട്ടമണ്ണ, മിനിമോൾ കൊണ്ടോട്ടി, ഉണ്ണി മഞ്ചേരി, പ്രഭാകരൻ വേങ്ങര, ബാലൻ നിലമ്പൂർ സംസാരിച്ചു.