shihab-thangal
സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പത്താമത് ഉറൂസ് ഇന്ന് തിങ്കളാഴ്ച നടക്കും. മികച്ച മുദർരിസിനുള്ള ശിഹാബ് തങ്ങൾ സ്മാരക അവാർഡ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ സമസ്ത ജില്ലാ മുശാവറ അംഗവും കോടങ്ങാട് മുദർരിസുമായ അബ്ദുൽ ഗഫൂർ അൻവരി മുതൂരിന് സമ്മാനിക്കും. രാവിലെ 8ന് പാണക്കാട് മഖാമിൽ നടക്കുന്ന സിയാറാത്തിന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 9ന് കൊണ്ടോട്ടി കോടങ്ങാട് ജുമാ മസ്ജിദിൽ നടക്കുന്ന അനുസ്മണപ്രാർത്ഥന സദസ്സിന് മൗലിദ് പാരായണത്തോടെ തുടക്കം കുറിക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ വൈ.പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ തങ്ങൾ അദ്ധ്യക്ഷനാകും. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തും. പുത്തനഴി മൊയ്തീൻ ഫൈസി, കെ.എ റഹ്മാൻ ഫൈസി പ്രസംഗിക്കും.