പെരിന്തൽമണ്ണ: ക്രിസ്തുവിന്റെ പീഡാനുഭവ ഓർമ്മകളുമായി വിശുദ്ധ വാരാചരണത്തിന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ തുടക്കമായി. കഴുതപ്പുറത്തേറി വന്ന യേശുവിനെ രാജാവായി ജനം ജറുസലേം ദേവാലയത്തിലേക്ക് ആനയിച്ചതിന്റെ സ്മരണയിൽ ഓശാന ഞായർ ആചരിച്ചു.
സ്കൂൾ മൈതാനത്തു നിന്നും ദേവാലയത്തിലേക്ക് നടത്തിയ കുരുത്തോല പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കാളികളായി. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ.ജേക്കബ് കൂത്തൂർ കാർമികത്വം വഹിച്ചു. 18ന് പെസഹ വ്യാഴം തിരുകർമ്മങ്ങൾ കാലുകഴുകൽ ശുശ്രൂഷയോടെ രാവിലെ 7.30ന് തുടങ്ങും. തുടർന്ന് വിശുദ്ധ കുർബാനയും പൊതുആരാധനയും നടക്കും. പീഢാനുഭവ തിരുകർമ്മങ്ങൾ 19 രാവിലെ 7.30ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് കുരിശിന്റെ വഴിയും നഗരി കാണിക്കലും നടക്കും.