പെരിന്തൽമണ്ണ: ഒൻപതാമത് കെ.വി.ആർ മാരുതി പ്രസിഡൻസ് ട്രോഫി ഓൾ കേരള ട്വന്റി ട്വന്റി ക്രിക്കറ്റ് ഇ.കെ.കെ ഗ്ലോബ്ബ് സ്റ്റാർ ആലുവ ഈ വർഷത്തെ ടൂർണമെന്റിന്റെ ജേതാക്കളായി. ആറ് വിക്കറ്റുകൾക്ക് മുത്തൂറ്റ് വൈ.സി.സി നോർത്ത് പറവൂരിനെയാണ് ഫൈനലിൽ കീഴടക്കിയത്.
ടോസ്സ് നേടിയ മുത്തൂറ്റ് വൈ.സി.സി നോർത്ത് പറവൂർ ബാറ്റിംഗ് തിരെഞ്ഞെടുത്തു. സ്‌കോർ: മുത്തൂറ്റ് വൈ.സി.സി നിശ്ചിത ഓവറിൽ 101 റൺസിന് എല്ലാവരും പുറത്ത്. മുത്തൂറ്റിന്റെ മധ്യനിര ബാറ്റ്സ്ന്മാനായ ജി.പി ഉണ്ണിക്രിഷ്ണൻ 30 റൺസ് നേടി. ഓപ്പണേഴ്സിനും മറ്റ് നാല് ബാറ്റ്സ്ന്മാർക്കും രണ്ടക്കം തികക്കാനായില്ല. ബൗളിംഗിൽ ഇ.കെ.കെ ഗ്ലോബ്ബ് സ്റ്റാറിന്റെ അജിത്ത് വി. 4 ഓവറിൽ 16 റൺസ് വഴങ്ങി നിർണ്ണായകമായ 4 വിക്കറ്റുകൾ വീഴ്ത്തി.
മറൂപടി ബാറ്റിംഗിനിറങ്ങിയ ഇ.കെ.കെ ഗ്ലോബ്ബ് സ്റ്റാർ ആലുവ 13.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന ലക്ഷ്യ സ്‌കോറിലെത്തി. പ്രസിഡന്റ്സ് ക്ലബ്ബ് സെക്രട്ടറി നാലകത്ത് ബഷീർ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.
ടൂർണമെന്റിൽ ഇ.കെ.കെ ഗ്ലോബ്ബ് ആലുവയിലെ അജിത്ത് കെ.വിയെ മാൻ ഓഫ് ദി മാച്ചായും, അഖിൽ അനിലിനെ ബെസ്റ്റ് ഫീൽഡറായും, അഭിരാം ഹൃദിക്കിനെ മാൻ ഓഫ് ദി സീരിയസായും, മുത്തൂറ്റ് വൈ.സി.സി നോർത്ത് പറവൂരിലെ സഞ്ജയ് രാജിനെ ബെസ്റ്റ് ബാറ്റ്സ്ന്മായും, പ്രസിഡന്റ്സ് ജൂനിയർ പെരിന്തൽമണ്ണയിലെ അനീസ് എമ്മിനെ ബെസ്റ്റ് ബൗളറായും, പ്രസിഡന്റ്സ് ക്ലബ്ബ് പ്ലയർ ഓഫ് ദി ഇയറായി വിമൽ നാഥ് പി.വിയെയും, തിരഞ്ഞെടുത്തു. 16 വയസ്സിന് താഴെയുള്ളവരുടെ പെൺകുട്ടികളുടെ കേരള സംസ്ഥാന ടീമിനെ നയിച്ച നജില സി.എം.സിയെയും ചടങ്ങിൽ ആദരിച്ചു. ഇവർക്കെല്ലാം ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി.