നിലമ്പൂർ: അനധികൃതമായി കടത്തിക്കൊണ്ടുപോയ 10 ടണ്ണോളം കറപ്പത്തൊലി വനംവകുപ്പ് ഫ്ളയിങ് സ്ക്വാഡ് പിടികൂടി.കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡി എഫ് ഒ ധനേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തേ തുടർന്ന് നിലമ്പൂർ ഫ്ളങ് സ്ക്വാഡ്, മണ്ണാർക്കാട് ആർ.ആർ.ടി. ഉദ്യോഗസ്ഥർ, തിരുവാഴാംകുന്ന്ഫോറസ്റ്റ്സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവർചേർന്ന് നടത്തിയ നടത്തിയ പരിശോധനയിലാണ് കറപ്പത്തൊലി പിടികൂടിയത്.
ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുള്ളലോറിയിൽ വയനാട് പനമരം ഭാഗത്തുനിന്നും തമിഴ്നാട്ടിലെതേനിയിലേക്ക് കടത്തവേയാണ് മണ്ണാർക്കാട് കല്യാണശേരി ഭാഗത്തുനിന്നും പിടികൂടിയത്. പിടികൂടിയ കറപ്പത്തൊലിക്ക് ഏകദേശം നാല് ലക്ഷത്തോളം രൂപ വില വരും. കൂടുതൽ അന്വേഷണത്തിനായി പ്രതി ഇബ്രാഹിമിനെ തിരുവാഴാംകുന്ന്ഫോറസ്റ്റ്സ്റ്റേഷൻ അധികൃതർക്ക് കൈമാറി. റെയിഞ്ച് ഓഫിസർ എം. രമേശൻ, എസ് എഫ്.ഒ. വി. രാജേഷ്, ബി.എഫ്.ഒമാരായ എ.എൻ. രതിഷ്, എം. അനൂപ് കുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.