മലപ്പുറം: പ്രചാരണ രംഗം അവസാന ലാപ്പുകളിലേക്ക് കടക്കാനിരിക്കെ കുടുംബ യോഗങ്ങൾസജീവമാക്കി മലപ്പുറം, പൊന്നാനി പാർലമെന്റ് മണ്ഡലങ്ങളിലെ മുന്നണി സ്ഥാനാർത്ഥികൾ. മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, വിവിധ ഘടകകക്ഷി നേതാക്കൾ എന്നിവരാണ് വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നത്. ബൂത്ത്, വാർഡ് തലങ്ങൾ കേന്ദ്രീകരിച്ചാണ് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നത്.
പ്രധാനമായും വനിതാ വോട്ടർമാരെ ലക്ഷ്യം വെച്ചാണ് പരിപാടി. ഏറ്റവും താഴെക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാകുമെന്നതാണ് ഇതിന്റെ നേട്ടം. വോട്ടർമാരോട് കൂടുതൽ അടുത്ത് ഇടപഴകാനുള്ള അവസരമാണ് കുടുംബയോഗങ്ങൾ. കുടുംബയോഗങ്ങളിലേക്ക് ജനപ്രതിനിധികളും, പാർട്ടി നേതാക്കളും എത്തുന്നത് ബൂത്ത് തലത്തിലുള്ള പ്രവർത്തകരും, സാധാരണക്കാരും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കുന്നതോടെ കുടുംബയോഗങ്ങൾ ഇനിയും വർദ്ധിക്കും.ഐക്യജനാധിപത്യ മുണിക്ക് അനുകൂലമായ അഭൂതപൂർവ്വമായ മുേന്നറ്റം താഴെക്കിടയിൽ ദൃശ്യമാണെന്ന് പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ കുടുംബയോഗങ്ങളിൽ പങ്കെടുത്ത എൻ. ഷംസുദ്ദീൻ എം എൽ എ പറഞ്ഞു.
താനാളൂർ ദേവധാർ ഹിദായത്ത് നഗറിൽ നടന്ന കുടുംബസംഗമം അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അനിൽ തലപ്പളളി അദ്ധ്യക്ഷത വഹിച്ചു. പി. ടി സലീം ബാബു, എം. യൂസഫ്, പി. അഷ്റഫ്, അനിൽ, സി. കെ. എ റസാഖ് വി പി. സുലൈഖ, പ്രസന്നകുമാരി ടീച്ചർ, കെ. ഫാത്തിമ ബീവി, ടി.പി റസാക്, ബഷീർ, ബഷീർ പാലപ്പെട്ടി, കുഞ്ഞാവ ഹാജി, കെ. ഷാജി, കെ നൗഷാദ് പ്രസംഗിച്ചു.