കോട്ടക്കൽ: അറബിക്കടലിന്റെ തീരത്ത് ജനമുന്നേറ്റം സൃഷ്ടിച്ച് ഇ.ടിയുടെ പര്യടനം. താനൂർ നഗരസഭ, നിറമരുതൂർ, പൊന്മുണ്ടം പഞ്ചായത്തുകളിലാണ് ഇ. ടി ഇന്നലെ പര്യടനം നടത്തിയത്. രാവിലെ മുക്കോലയിൽ പര്യടനം കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു.
പര്യടനം കണ്ണന്തളിയിലെത്തിയപ്പോൾ സി.പി.ഐ.എമ്മിൽ നിന്ന് രാജിവെച്ചെത്തിയ കണ്ണന്തളി ബ്രാഞ്ച് സെക്രട്ടറി മങ്ങാടൻ ഹമീദിനെ ഇ.ടി ഹാരാർപ്പണം നടത്തി. 17ന് പൊന്നാനി മണ്ഡലത്തിൽ രാഹുൽഗാന്ധി പ്രചരണത്തിനെത്തുന്നതോടെ യു.ഡി.എഫിന് വൻനേട്ടമാകുമെന്ന് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ രണ്ടത്താണി, കെ എൻ മുത്തുക്കോയ തങ്ങൾ, ഒ രാജൻ, വൈ പി ലത്തീഫ്, ടി പി എം അബ്ദുൽകരീം, പി പി ഹാരിസ്, കെ പി സൈതലി, നൗഫൽ, കെ സി ആലിക്കുട്ടി, ഇസ്മായിൽ പത്തമ്പാട്, കെ കെ ഹനീഫ, അഡ്വ എം.റഹ്മത്തുള്ള, ദാസൻ, സിദ്ദീഖ് തുടങ്ങിയ നേതാക്കൾ പര്യടനത്തിൽ പങ്കെടുത്തു.ഉച്ചയോടെ അട്ടത്തോട്, ചാഞ്ചേരി, മഠത്തിൽ റോഡ്, കാട്ടിലങ്ങാടി, താനൂർ ജംങ്ഷൻ, ബ്ര്രസ്സാന്റ്, നടക്കാവ്, ബ്ലോക്ക് ജംങ്ഷൻ, ചെള്ളിക്കാട്, വെടിവെപ്പ് ബസാർ, ഒട്ടുംപുറം, കമ്പനിപ്പടി, ഫക്കീർ പള്ളി, ആൽബസാർ, ചാപ്പപ്പടി, പണ്ടാരകടപ്പുറം, നൈനാംവളപ്പ്, ജമാൽപീടിക, വാഴക്കത്തെരു, മരക്കാർ കടപ്പുറം, എടക്കടപ്പുറം, വെമ്പാലംപറമ്പ്, ചീരാൻ കടപ്പുറം, അഞ്ചുടി, പുതിയ കടപ്പുറം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി.
വൈകുന്നേരം 3 മുതൽ നിറമരൂതൂർ പഞ്ചായത്തിലെ ആലിൻചുവട്, കാളാട്, വട്ടകിണർ, മഞ്ഞളാംപടി, പടിഞ്ഞാറങ്ങാടി, പത്തമ്പാട്, നൂർമൈതാനം, കുറ്റിയത്ത്പാടം, മങ്ങാട്, കുമാരൻപടി, ചക്കരമൂല, വള്ളിക്കാഞ്ഞിരം, ജനതാബസാർ, ആക്കിത്തടം, തേവർ കടപ്പുറം, ഉണ്ണിയാൽ, പുതിയ കടപ്പുറം, ഇട്ടിലാക്കൽ, മണ്ണാരക്കൽ, ചെറുപ്പറമ്പ്, അത്താണിക്കൽ, കുറുങ്കാട്, കാളിയേക്കൽ, നൊട്ടപ്പുറം, പാറമ്മൽ, വിരേശ്വരിപ്പടി, കുറ്റിപ്പാല, സ്റ്റേജ്പ്പടി, പൊന്മുണ്ടം, ചോലപ്പുറം, കാവനാട്ചോല, നഴ്സറിപ്പടി, മണ്ണടിക്കാവ്, കുളങ്ങര, മുരികനങ്ങാട്, അരിച്ചാമ്പ്, കാവപ്പുര എന്നിവിടങ്ങളിൽ പര്യടനം നടത്തി.