എടക്കര: നാട്ടുകാരുടെ പരാതിയെ തുടർന്ന് അടച്ചിട്ട റോഡ് ഗതാഗതത്തിനു തുറന്ന് കൊടുത്തു. എടക്കര എച്ച്.എസ്.എസിന് സമീപം ബീവറേജ് ഔട്ട്‌ലെറ്റിന് മുൻവശത്തു കൂടി കടന്നു പോകുന്ന മുന്നൂറു മീറ്റർ ദൂരം വരുന്ന റോഡാണ് പഞ്ചായത്ത് ഗതാഗതത്തിനു തുറന്നു കൊടുത്തത്. വിദ്യാർത്ഥികൾ ബീവറേജ് ഔട്ട് ലൈറ്റിന് മുന്നിലൂടെ പോകുന്നെന്ന പരാതിയെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ ചങ്ങലയിട്ടു ഗതാഗതം നിരോധിച്ചതായി ബോർഡ് സ്ഥാപിച്ചത്. സ്‌കൂൾ മദ്ധ്യവേനൽ അവധിക്കു പൂട്ടിയതോടെ റോഡ‌് വീണ്ടും തുറന്നു . കഴിഞ്ഞ രണ്ട് വർഷമായി ഇവിടത്തെ കച്ചവടക്കാർ കഷ്ടത്തിലായിരുന്നു. മൂത്തേടം റോഡിൽ നിന്ന് എടക്കര ടൗണിലേക്കുള്ള മിനി ബൈപാസ് റോഡും കൂടിയാണിത്. റോഡ് തുറന്നതോടെ അന്തർ സംസ്ഥാന പാതയിലെ ഗതാഗത കുരുക്കിനും പരിഹാരമായി.