fff
.

മലപ്പുറം: രാഹുൽ ഗാന്ധിക്ക് വോട്ട് തേടി പി.കെ.ബഷീർ എം.എൽ.എ ചാലിയാർ പഞ്ചായത്തിൽ റോഡ് ഷോ നടത്തി. മൈലാടിയിൽ പി.വി.അബ്ദുൾ വഹാബ് എം.പി.ഉദ്ഘാടനം ചെയ്തു. . ജില്ലാ പഞ്ചായത്തംഗം ഇസ്മായിൽ മൂത്തേടം, നാലകത്ത് ഹൈദരലി, പി.വി മനാഫ്, കല്ലട കുഞ്ഞുമുഹമ്മദ്, തോണിക്കടവൻ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു. നൂറുകണക്കിന് പ്രവർത്തകർ റോഡ് ഷോയെ അനുഗമിച്ചു, മൈലാടി, മണ്ണുപ്പാടം, മൊടവണ്ണ, എരഞ്ഞിമങ്ങാട്, ആനപ്പാറ, എളമ്പിലിക്കോട്, നമ്പൂരിപ്പൊട്ടി, ഇടിവണ്ണ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി അകമ്പാടത്ത് സമാപിച്ചു '