നിലമ്പൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ നിലമ്പൂർ നഗരസഭയിലെ പാടിക്കുന്ന് കോളനിയിൽ രാഹുൽഗാന്ധിക്കായി വോട്ട് അഭ്യർത്ഥന നടത്തി. യു.ഡി.വൈ.എഫ് നേതാക്കൾക്കൊപ്പം തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ചാണ്ടി ഉമ്മൻ കോളനിയിലെത്തിയത്. കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പാലോളി മെഹബൂബ്, മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സീമാടൻ സമദ്, യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ പായമ്പാടം, മുജീബ് ഇരട്ടപ്ലാക്കൽ, മൂർഖൻ കുഞ്ഞു, ഷിബു പുത്തൻവീട്ടിൽ, പി.റഫീഖ്, ബക്കർ സീമാടൻ, അനീഷ് ഇല്ലിക്കൽ എന്നിവരും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം കരിമ്പുഴ പനയംകോട്, ചാരക്കുളം എന്നിവിടങ്ങളിൽ യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും ചാണ്ടി ഉമ്മൻ പ്രസംഗിച്ചു