തിരൂരങ്ങാടി : താലൂക്ക് ഓഫീസിലെ ജീവനക്കാർ വിഷുദിനത്തിലും ജോലിക്കെത്തി മാത്യകയായി.
തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയുടെ അന്തിമഘട്ട പ്രവർത്തനങ്ങൾക്കായി തഹസിൽദാർ ഒഴികെയുള്ള എല്ലാ ജീവനക്കാരും ജോലിക്കെത്തിയിരുന്നു. തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് എന്നി പഞ്ചായത്തുകളിലെ അഞ്ച് സെറ്റ്
വോട്ടർ പട്ടികയുടെ പരിശോധനയും ഫയൽ മാർക്കിംഗും ചെയ്യുന്ന തിരക്കിലായിരുന്നു ജീവനക്കാർ. ഓഫീസിൽ വച്ചു തന്നെയാണ് എല്ലാവരും വിഷുസദ്യ കഴിച്ചത്.