fff
മേൽമുറി നൂറേങ്ങൽമുക്ക് എ.എൽ.പി.സ്‌കൂളിന്റെ 67-ാമത് വാർഷികാഘോഷവും, സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക പി.കെ.വാസന്തിക്കുള്ള യാത്രയയപ്പു സമ്മേളനവും എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം:മേൽമുറി നൂറേങ്ങൽമുക്ക് എ.എൽ.പി.സ്‌കൂളിന്റെ 67-ാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക പി.കെ.വാസന്തിയുടെ യാത്രയയപ്പു സമ്മേളനവും എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാബു കുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാംഗം പി.എ.അസദുൾ സലീം ,ഹെഡ്മാസ്റ്റർ സി.കെ.പൗലോസ്, പി.ഇ.സക്കരിയ സഫിയ, എം.കെ.പി.മേഴ്‌സി, കെ.കരുണാകരൻ, കെ.വി.മനോജ് കുമാർ, എസ്.ശാലിത, പി.കെ.പ്രശാന്ത്, മുഹമ്മദ് എന്നിവർ സംസാരിച്ചു.