മലപ്പുറം : വിഷു ദിനത്തിൽ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് മിൽമ ഹെഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ റാലിയും പട്ടിണി സമരവും നടത്തി. സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റും എം.ഡി.എഫ്.എ അംഗവുമായ എം.കെ. അബ്ദുൾ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. എം.ഡി.എഫ്.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു സുരേന്ദ്രൻ, എം.ഡി.എഫ്.എ വയനാട് ജില്ലാ പ്രസിഡന്റ് ലില്ലി മാത്യു, മലപ്പുറം ജില്ലാ പ്രസിഡന്റ് ബാലു ഡി. നായർ, മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് വേങ്ങര, കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. ഷഫീർ, വയനാട് ജില്ലാ സെക്രട്ടറി വിഷ്ണു പ്രസാദ്, സംസ്ഥാന സെക്രട്ടറി താജ് മൻസൂർ അല്ലക്കാട്ട് , കോഴിക്കോട് ജില്ലാ എക്‌സി. അംഗം മനാഫ് ഈങ്ങാപ്പുഴ എന്നിവർ പ്രസംഗിച്ചു.