ggg
.

മലപ്പുറം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതു മുതൽ സി വിജിൽ ആപ്ലിക്കേഷനിലൂടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,​409 പരാതികൾ. ഇവയിൽ 1,​221 പരാതികൾ ഫ്‌ളയിംഗ്, ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പരിഹരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത 145 പരാതികൾ നിയമ നടപടികളിൽ നിന്ന് ഒഴിവാക്കി. അനധികൃതമായി ഇലക്ട്രിക് പോസ്റ്റുകളിൽ പതിക്കുന്ന പോസ്റ്ററുകൾ, ബാനറുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തത്. പൊതുജനങ്ങളിൽ നിന്ന് സി വിജിൽ ആപ്ലിക്കേഷനിലൂടെ പരാതികൾ സ്വീകരിക്കുന്നതിന് ആറംഗങ്ങൾ അടങ്ങുന്ന സി വിജിൽ കൺട്രോൾ യൂണിറ്റ് 24 മണിക്കൂറും കളക്ടറേറ്റിനുള്ളിൽ പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം ഉടൻ അധികൃതരെ അറിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയ സൗകര്യമാണ് സി.വിജിലൻസ്. പൊതുജനങ്ങൾക്ക് ഗൂഗിൽ പ്ലേ സ്റ്റോർ വഴി ആപ്പ് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്.