പെരിന്തൽമണ്ണ : എസ്.എൻ.ഡി.പി യൂണിയന്റെ 38-ാമത് വാർഷിക പൊതുയോഗവും യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യൂണിയൻ മന്ദിരത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് പാറക്കോട്ടിൽ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പാമ്പലത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു. അടുത്ത മൂന്ന് വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ: - പാറക്കോട്ടിൽ ഉണ്ണി- പ്രസിഡന്റ്, പാമ്പലത്ത് മണി-വൈസ് പ്രസിഡന്റ്, വാസു കോതറായിൽ- സെക്രട്ടറി, ഡയറക്ടർ ബോർഡംഗങ്ങൾ: രമേഷ് കോട്ടയപ്പുറത്ത്, മുടക്കയിൽ ശ്രീധരൻ , പഞ്ചായത്ത് കമ്മിറ്റി മെമ്പർമാർ: കരുവാഞ്ചേരി ഉണ്ണിക്കൃഷ്ണൻ , തൊണ്ടിയിൽ രാമകൃഷ്ണൻ, ഇറക്കുത്ത് സുകുമാരൻ. മണ്ണാർക്കാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എൻ.ആർ . സുരേഷ് തിരഞ്ഞെടുപ്പു ചുമതല നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി കെ.എസ്. രാജേഷ് യോഗത്തിൽ നന്ദി പറഞ്ഞു.