താനൂർ: നിറമരുതൂർ കുമാരംപടിയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന രേഷ്മയെ (26) തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് നന്ദകുമാറുമൊന്നിച്ച് ക്വാർട്ടേഴ്‌സിലാണ് താമസം. രണ്ട് വയസ്സുള്ള മകളുണ്ട്. മരണ കാരണം വ്യക്തമല്ല. തിരൂർ പാൻബസാറിൽ താമസിക്കുന്ന രാമൻകുട്ടിയുടെ മകളാണ് രേഷ്മ. സംഭവത്തിൽ താനൂർ പൊലീസ് കേസ് എടുത്തു.