മലപ്പുറം: ജില്ലയിൽ എൽ.പി, യു.പി അദ്ധ്യാപക നിയമനത്തിനായി പി.എസ്.സി യിൽ നിന്നും നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. മലപ്പുറത്ത് കെ.പി.എസ്.ടി.എ. ഭവനിൽ ഏപ്രിൽ 24ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ക്ലാസിൽ സർവീസിലേക്ക് പുതുതായി കയറുന്നവർ അറിയേണ്ടുന്ന കാര്യങ്ങൾ ഉൾപ്പെടുന്ന സർവ്വീസ് വിദഗ്ദ്ധന്റെ ഓറിയന്റേഷൻ കം സർവ്വീസ് ക്ലാസ്സാണ് നടക്കുക. 8086381755 എന്ന നമ്പരിൽ വിളിച്ച് രജിസ്ട്രർ ചെയ്യണം.