ചെറുമുക്ക്ടൗൺ: പരേതനായ കുന്നത്തിയിൽ ബീരാൻ ഹാജിയുടെ മകൻ മൊയ്തീൻകുട്ടി (ബാപ്പു ഹാജി- 72) നിര്യാതനായി. ബംഗളുരു എം.ജി റോഡിൽ ദീർഘകാലമായി കോഹിനൂർ ഹോട്ടൽ ബിസിനസുകാരനായിരുന്നു. ചെറുമുക്ക് മഹല്ല് ജുമാമസ്ജിദ്, റൂഹുൽ ഇസ്ല്ലാം ഹയർ സെക്കണ്ടറി മദ്രസ എന്നിവയുടെ ട്രഷറർ ആയിരുന്നു. ഭാര്യ: നടുത്തൊടി ഫാത്തിമ ഹജ്ജുമ്മ. മക്കൾ: അബ്ദുൽജലീൽ, മുഹമ്മദ് ഹാരിസ്, ഇർഷാദ് (ഇരുവരും ബംഗളുരു), മൻസൂർ അലി, ഇല്യാസ് (ചെന്നൈ), ബുഷ്‌റ, ഷെറീന. മരുമക്കൾ: ഇസ്മായിൽ (ഫറോക്ക്), സുബൈർ (തിരൂർ), തസ്‌നി (പൂക്കോട്ടൂർ), സൗദ (തിരൂർ ആലുങ്ങൽ), നാസിഹ (മണ്ണർക്കാട്), റസീന (കൊണ്ടോട്ടി), സഫ (ചെമ്മാട്).