bhbbb
.

മലപ്പുറം: ചെസ് അസോസിയേഷൻ ഒഫ് മലപ്പുറം പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ വുമൺ ചെസ് ചാമ്പ്യൻഷിപ്പിൽ കെ. പ്രജിഷ ചാമ്പ്യനായി. കെ. അശ്വിനി റണ്ണറപ്പായി. അണ്ടർ ഒമ്പത് ഓപ്പൺ വിഭാഗത്തിൽ കെ. ദേവനന്ദൻ ചാമ്പ്യനും കെ. ആദിത്യൻ റണ്ണറപ്പുമായി. ഗേൾസ് വിഭാഗത്തിൽ വി. മാളവിക ചാമ്പ്യനും യു. മേഘ്‌നയും റണ്ണറപ്പുമായി. വിജയികൾ മെയ് ഒന്നിന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സെക്രട്ടറി കെ.എൽ. ഹഫീസ് , പി. സലിം , സി. സമീർ എന്നിവർ പങ്കെടുത്തു .