മഞ്ചേരി: പ്രകൃതി വിരുദ്ധ പീഡനക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരിയിലെ പ്രത്യേക പോക്‌സോ കോടതി തള്ളി. 11വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ കന്മനം പോത്തന്നൂർ കല്ലുമൊട്ടക്കൽ അലിയുടെ (30) ജാമ്യാപേക്ഷയാണ് തള്ളിയത്. 2018 ഡിസംബർ 16 മുതൽ ഇക്കഴിഞ്ഞ മാർച്ച് 16 വരെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മാർച്ച് 18നാണ് പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇപ്പോൾ റിമാൻഡിലാണ്.