പരപ്പനങ്ങാടി :ഫേസ്ബുക് പ്രണയം മുതൽ വൃദ്ധ സദനം വരെ പ്രതിപാദിച്ചു "പിതാമഹൻ "എന്ന നാടകം ജനശ്രദ്ധയാകർഷിച്ചു .
നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ കൊടിയേറ്റ മഹോത്സവത്തോടനുബന്ധിച്ചു നെടുവയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് നാടകം അവതരിപ്പിച്ചത്. ചതിക്കുഴിയിലേക്ക് നയിക്കുന്ന ഫേസ് ബുക്ക് സോഷ്യൽ മീഡിയ ബന്ധങ്ങളും കുടുംബബന്ധങ്ങളിലെ ശൈഥില്യവും വാർദ്ധക്യത്തിലെ ഒറ്റപ്പെടലും നാടകം പ്രതിപാദിക്കുന്നു.
നാരായണൻ കൊടപ്പാളി സംവിധാനം ചെയ്ത നാടകത്തിൽ മാറ്റത്താട്ടിൽ സുരേന്ദ്രൻ, ബി. മനോജ്‌കുമാർ,രമേശൻ പരപ്പനങ്ങാടി, പ്രഭാവതി, അഭിരാമി തുടങ്ങിയവർ അഭിനേതാക്കളായി . ഉത്സവം 20 ന് ആറാട്ടോടെ സമാപിക്കും