fff
.

തിരൂരങ്ങാടി: ദാറുൽ ഹുദ ഇസ്ലാമിക് സർവകലാശാലയിലെ ഭാഷാ പഠന വിഭാഗവും പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റർ ഫോർ പബ്ലിക് എഡ്യുക്കേഷൻ ആൻഡ് ട്രെയ്‌നിംഗും(സിപെറ്റ്) സംയുക്തമായി ദ്വൈവാര അവധിക്കാല കോഴ്‌സുകൾ സംഘടിപ്പിക്കുന്നു.
മെയ് 13 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ സ്‌കൂൾ, അറബിക് കോളേജ്, ദർസ് വിദ്യാർത്ഥികൾക്കായി ട്രാൻസ്ലേഷൻ, സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്‌സുകളാണ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ മെയ് 10നകം
9152786313 എന്ന നമ്പറിൽ ബന്ധപ്പെടണം.