തേഞ്ഞിപ്പലം: യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ജ്യോതിശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 27, 28 തീയതികളിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടക്കും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്‌സ് വിഭാഗം, പൂന ആസ്ഥാനമായ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആന്റ് ആസ്‌ട്രോ ഫിസിക്‌സ് എന്നിവ സംയുക്തമായാണ് സംഘാടനം .
ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ 150 കുട്ടികൾ പങ്കെടുക്കും. ഏപ്രിൽ 27ന് രാവിലെ 11 ന് സർവകലാശാല വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.പാപ്പൂട്ടി മുഖ്യ പ്രഭാഷണം നടത്തും.
വിജയകരമായ നടത്തിപ്പിനായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ (രക്ഷാധികാരി ), ഡോ.രവികുമാർ (ചെയർപേഴ്‌സൺ), ടി. കൃഷ്ണൻ (ജനറൽ കൺവീനർ) എന്നിവർ നേതൃത്വം നൽകുന്ന സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ കെ.കെ.ശശിധരൻ അദ്ധ്യക്ഷനായി. പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം സജി ജേക്കബ് വിഷയാവതരണം നടത്തി. സാജിദാബി,
സി.എൻ.സുനിൽ എന്നിവർ പ്രസംഗിച്ചു.