christ
ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ വിശ്വാസികളുടെ പാദം കഴുകുന്നു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സെന്റ് അൽഫോൻസ ഫൊറോന ദേവാലയത്തിൽ പെസഹ ആചരണത്തിന്റെ ഭാഗമായി തിരുകർമ്മങ്ങൾ രാവിലെ 7.30 ന് ആരംഭിച്ചു. ലോകരക്ഷകനായ യേശുക്രിസ്തു തന്റെ പന്ത്രണ്ടു ശിഷ്യൻമാരുടെ കാലുകഴുകി ചുംബിച്ചതിന്റെ ഓർമ്മ ആചരിച്ചുകൊണ്ട് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ പന്ത്രണ്ടു പേരുടെ പാദങ്ങൾ കഴുകി ചുംബിച്ചു. വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടുള്ള തിരുക്കർമ്മങ്ങളിൽ വിശ്വാസ സമൂഹം സജീവമായി പങ്കുകൊണ്ടു. വൈകിട്ട് നടന്ന ദിവ്യകരുണാരാധനയിൽ വിശ്വാസ സമൂഹം സജീവമായി പങ്കുകൊണ്ടു.