എടപ്പാൾ: ശബരിമല പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായി സന്നിധാനം ശുചീകരണ പ്രവർത്തനങ്ങൾക്കായി മാന്തടം ശ്രീശാസ്താ സ്‌കൂൾ അങ്കണത്തിൽ നിന്ന് 50 അംഗ സംഘം അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. യാത്രയയപ്പ് യോഗം സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി. മുരളിധരൻ ഉദ്ഘാടനം ചെയ്തു. സേവാ സംഘം ട്രഷറർ ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.ഗോപ, കണ്ണൻ പന്താവൂർ, ഉണ്ണി കൂരട, പ്രകാശൻ തവനൂർ, ബാലകൃഷ്ണൻ പരപ്പനങ്ങാടി, സുനിൽ ചിയ്യാനൂർ, ഉണ്ണിക്കൃഷ്ണൻ മൂക്കുതല, വി.വി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു