election
വള്ളിക്കുന്ന് അത്താണിക്കലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്

വള്ളിക്കുന്ന് : വിവിധ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച നയം തന്നെയാണ് ബി.ജെ.പിയും പിന്തുടർന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു . വള്ളിക്കുന്നിൽ ഇടതു സ്ഥാനാർത്ഥി വി.പി.സാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ.

സ്വകാര്യവത്കരണം, വിദേശനിക്ഷേപം ,പൊതുമേഖല നയം, കർഷകരെ സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് തുടങ്ങിയവയിൽ കോൺഗ്രസ് സ്വീകരിച്ച പിന്തിരിപ്പൻ നയങ്ങളാണ് ബി.ജെ.പിയും തുടരുന്നത്. ബി.ജെ.പിക്ക് ബദലായി ഇന്ത്യയിൽ ജനാധിപത്യ മതേതര ശക്തികൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിന് കഴിയുന്നില്ല. സംഘപരിവാറുമായി ആശയ സമരത്തിലേർപ്പെടാൻ പറ്റാത്തവിധം ദുർബലരാണ് കോൺഗ്രസെന്നും വൃന്ദ കാരാട്ട് പറഞ്ഞു .

അത്താണിക്കൽ, കൂട്ടുമൂച്ചി ഭാഗങ്ങളിൽ നടന്ന റാലിയിലും പൊതുയോഗത്തിലും ആയിരങ്ങൾ പങ്കെടുത്തു . പ്രൊഫ. അബ്ദുൽവഹാബ്, പി.പി. വാസുദേവൻ, മോഹൻദാസ് , ടി.എൻ.ശിവശങ്കരൻ, രാജേഷ് പുതുക്കാട്, കായമ്പടം വേലായുധൻ, നരേന്ദ്രദേവ്, വിനയൻ പാറോൽ , വി.കെ.രാമചന്ദ്രൻ, വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.