vvv
.


മലപ്പുറം : ഇന്ത്യൻ രാഷ്ട്രപതിക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട് ജ‌യ്‌പൂരിൽ നടത്തിയ ജാതീയ പരാമർശം മനുവാദികളുടെ ചിന്താധാരയാണെന്ന് മലപ്പുറത്ത്‌ ചേർന്ന കെ.ഡി.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഭരണഘടന ലംഘനം നടത്തിയ മുഖ്യമന്ത്രിയെ തത്‌സ്ഥാനത്തു നിന്നും മാറ്റിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും. മലപ്പുറം ജില്ലാ പ്രസിഡന്റ് എൻ.എം. രാജൻ അദ്ധ്യക്ഷത വഹിച്ചു ,അഡ്വ :ഗോപി , മുഖ്യ രക്ഷാധികാരി കെ.കെ. കുട്ടപ്പൻ, രാജ്‌മോഹൻ, സുരേഷ്ബാബു തടത്തിൽ, ചന്ദ്രൻ ചമ്രവട്ടം, സുബ്രഹ്മണ്യൻ തവന്നൂർ, സുരേഷ് കൊണ്ടോട്ടി, രാജൻ മലപ്പുറം , രവി കാവന്നൂർ , ചന്ദ്രൻ എടവണ്ണ , മണി പത്തൂർ , വാസു പുളിങ്ങോട്ടുപുറം ശിവൻ ചീക്കോട്, വി. കെ. ബാലകൃഷ്ണൻ, ബാലകൃഷ്ണൻ , കുഞ്ഞുണ്ണി ആനക്കയം, വേലായുധൻ എന്നിവർ പ്രസംഗിച്ചു.